Reflective journal
ടീച്ചിംഗ് പ്രക്ടിസിൻ്റെ 2- മത് ആഴ്ച ആയിരുന്നു ഇത്,
10 ന് കൃത്യം 9 30 ന് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് ഓഫ്‌ലൈൻ ക്ലാസ്സ് ഉണ്ടായിരുന്നില്ല വൈകിട്ട് ഏഴ് മുതൽ എട്ട് വരെ ഓൺലൈൻ ക്ലാസ്സ് എടുത്തു.
ന് കൃത്യം 9 ന് സ്കൂളിൽ എത്തിച്ചേർന്നു ഇന്ന് ഹർത്താൽ ആയതിനാൽ ക്ലാസ് ഉണ്ടായിരുന്നില്ല. കുട്ടികളെ തിരികെ വീട്ടിലേക്ക് അയച്ചു എന്നാൽ ഞങ്ങൾ വൈകുന്നേരം 3 മണി വരെയിരുന്നു പ്രവർത്തനങ്ങൾ ചെയ്തു.
12 ന് കൃത്യം 9 ന് സ്കൂളിൽ എത്തിച്ചേർന്നു ഇന്ന് 9 B യിൽ നാലാമത്തെ പീരീഡ് ആയിരുന്നു എനിക്ക് ക്ലാസ്സ്. എന്നാൽ സോഷ്യൽ സയൻസിലെ ടീച്ചർ ഷഹാനയുടെ ക്ലാസ് കാണുന്നതിനായി ആ പീരിയഡ് നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രകാരം ആ പീരിയഡ് ഷഹാനയ്ക്ക് നൽകി.
13 ന് കൃത്യം 9 30 ന് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് 9 B യ്ക്ക് ക്ലാസ്സ് ഉണ്ടായിരുന്നില്ല. സ്കൂളിലെ ചില കുട്ടികൾക്കും അധ്യാപകർക്കും കോവിഡ് പോസിറ്റീവ് ആയതിനാൽ സ്കൂൾ ശുദ്ധീകരണം ചെയ്തു.തുടർന്ന് ഞങ്ങളെ 2 മണിക്ക് വീട്ടിൽ അയച്ചു.
വളരെയേറെ നല്ലൊരു അനുഭവമായിരുന്നു ഈ ആഴ്ച സ്കൂളിൽ നിന്നും ലഭിച്ചത് കുട്ടികളുമായി കൂടുതൽ അടുക്കുവാനും സാധിച്ചു. കൂടുതൽ ഓഫ് ലൈൻ ക്ലാസ്സ് ലഭിച്ചില്ല, എന്നൊരു സങ്കടം മാത്രമേ തോന്നിയുള്ളൂ.
Comments
Post a Comment