Teaching practice reflection
ജനുവരി 3 നു ടീച്ചിംഗ് പ്രാക്ടീസിനു ഭാഗമായി ബി എൻ വി വി എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിൽ രാവിലെ 9. 15ന് എത്തുകയും പ്രഥമ അധ്യാപകയെ കണ്ട് ഹാജർ വാങ്ങുകയും ചെയ്തു. മലയാളം അധ്യാപികയെ കണ്ട് പാഠാസൂത്രണം ഒപ്പ് വാങ്ങിച്ചു. 9B ആണ് എനിക്ക് ലഭിച്ച ക്ലാസ്സ്.
അന്നെ ദിവസം ഓഫ്‌ലൈൻ ക്ലാസ് ഉണ്ടായിരുന്നില്ല. വൈകിട്ട് വീട്ടിൽ വന്ന് രാത്രി ഏഴ് മുതൽ എട്ടുവരെ വരെ ഓൺലൈൻ ക്ലാസ്സ് എടുത്തു.
പിറ്റേന്ന് മൂന്നാമത്തെ പിരീഡ് ഓഫ്‌ലൈൻ ക്ലാസ് ഉണ്ടായിരുന്നു.ആകെ 8 കൂട്ടികൾ ഉണ്ടായിരുന്നു. നന്നായി ക്ലാസ്സ് എടുക്കാൻ സാധിച്ചു.
ബുധനാഴ്ച ബീമാപള്ളി ഉറൂസ് ആയതിനാൽ അവധി ആയിരുന്നു.
ആകെ 8 കുട്ടികൾ ആയതിനാൽ 9B സെക്കൻഡ് ബാച്ച് ഉണ്ടായിരുന്നില്ല.അതിനാൽ വ്യാഴം വെള്ളി ദിവസങ്ങളിൽ ക്ലാസ് ഉണ്ടായിരുന്നില്ല.ശനി രണ്ടാമത്തെ ശനിയാഴ്ച ആയതിനാൽ സ്കൂൾ അവധി ആയിരുന്നു.
വളരെ നല്ലൊരു അനുഭവമാണ് സ്കൂളിൽ നിന്നും ലഭിച്ചത്.കുട്ടികളുമായി ഇടപഴകാനും അവരെ മനസ്സിലാക്കുവാനും പഠിപ്പിക്കുവാനും സാധിച്ചു.
Comments
Post a Comment